video
play-sharp-fill
ഒരു സിനിമയില്‍ എന്നോടൊപ്പം അഡള്‍ട്ട് സീനിൽ അഭിനയിച്ചു; ശേഷം ഭീഷണിപ്പെടുത്തി വിവാഹം; സ്വത്തിന് വേണ്ടി മാത്രമായിരുന്നു ആ കല്യാണം ; മുറിയില്‍ പൂട്ടിയിട്ടു; ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി; ക്രൂരമായി പീഡിപ്പിച്ചു: ദാമ്പത്യബന്ധത്തിൽ നേരിട്ട വേദനകളെക്കുറിച്ച് നടി ജയലളിത

ഒരു സിനിമയില്‍ എന്നോടൊപ്പം അഡള്‍ട്ട് സീനിൽ അഭിനയിച്ചു; ശേഷം ഭീഷണിപ്പെടുത്തി വിവാഹം; സ്വത്തിന് വേണ്ടി മാത്രമായിരുന്നു ആ കല്യാണം ; മുറിയില്‍ പൂട്ടിയിട്ടു; ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി; ക്രൂരമായി പീഡിപ്പിച്ചു: ദാമ്പത്യബന്ധത്തിൽ നേരിട്ട വേദനകളെക്കുറിച്ച് നടി ജയലളിത

സ്വന്തം ലേഖകൻ

ചെന്നൈ: ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ജയലളിത. ഉപ്പ്, തൂവാനത്തുമ്പികള്‍, വൈശാലി അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച ജയലളിതയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. സംവിധായകൻ വിനോദുമായുള്ള പ്രണയ വിവാഹം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ഒരിക്കല്‍ പോലും മരിക്കുന്നതിനെക്കുറിച്ച്‌ താൻ ചിന്തിച്ചിട്ടില്ലെന്നും നടി ഒരു അഭിമുഖത്തിൽ പങ്കുവച്ചു.

ജയലളിതയുടെ വാക്കുകൾ ഇങ്ങനെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാനൊരു ക്ലാസിക്കല്‍ ഡാൻസറാണ്. രാജ്യത്തുടനീളം 1000ല്‍ അധികം വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ട്. ആകസ്മികമായാണ് ഞാൻ സിനിമയില്‍ പ്രവേശിക്കുന്നത്. കുടുംബം മുഴുവൻ എന്നെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ആ സമയത്ത് വന്ന അവസരങ്ങളൊന്നും കളയാതെ അഭിനയിച്ചു. മറ്റൊന്നും നോക്കിയിരുന്നില്ല’.

‘അതിനിടയിലാണ് വിനോദ് എന്ന സംവിധായകനുമായി ഞാൻ പ്രണയത്തിലാകുന്നത്‌. അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമയില്‍ എന്നോടൊപ്പം ഒരു അഡള്‍ട്ട് സീനിലും അഭിനയിച്ചു. ഞാൻ അദ്ദേഹത്തില്‍ നിന്നും അകലാൻ ആഗ്രഹിച്ചു. എന്നാല്‍ വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ താൻ മരിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒടുവില്‍ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ അയാളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലായി, അയാള്‍ എന്നെ വിവാഹം കഴിച്ചത് സ്വത്തിന് വേണ്ടി മാത്രമായിരുന്നു. അദ്ദേഹം പീഡിപ്പിക്കാൻ തുടങ്ങി. ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. മുറിയില്‍ പൂട്ടിയിട്ടു. ഒടുവില്‍ അയാള്‍ക്കെതിരെ കേസ് കൊടുത്ത് ജയിലിലാക്കി. അവസാനം അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അയാള്‍ ജയിലില്‍ നിന്നും പുറത്തെത്തിയത്,’ ജയലളിത പറഞ്ഞു.