സംസ്ഥാനത്ത് ഓണ്‍ലൈൻ ലോണ്‍ തട്ടിപ്പുകളില്‍ വര്‍ധനവെന്ന് സൈബര്‍ സെല്‍; ഈ വര്‍ഷം കേരളത്തില്‍ പൊലീസിന് ലഭിച്ചത് 14897 ഓണ്‍ലൈൻ തട്ടിപ്പ് പരാതികള്‍ ; തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈൻ ലോണ്‍ തട്ടിപ്പുകളില്‍ വര്‍ധനവെന്ന് സൈബര്‍ സെല്‍. തട്ടിപ്പിനിരയാവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബര്‍ സെല്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.കേരളത്തില്‍ ഈ വര്‍ഷം പൊലീസിന് ലഭിച്ചത് 14897 ഓണ്‍ലൈൻ തട്ടിപ്പ് പരാതികള്‍ ആണ്.
കൊച്ചി കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോണ്‍ കെണിയാണെന്ന ആരോപണത്തിനു പിന്നാലെയാണ് ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികളില്‍ പത്ത് ശതമാനവും ലോണ്‍ ആപ്പുകളെ കുറിച്ചുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്റനെറ്റില്‍ ലഭിക്കുന്ന ലോണ്‍ ആപ്പില്‍ തിരിച്ചടവ് മുടങ്ങിയാലും, ചിലപ്പോള്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ പോലും പണം ആവശ്യപ്പെട്ട് ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തും. പണം നല്‍കിയില്ലെങ്കില്‍ അശ്ലീല ചിത്രങ്ങളില്‍ മുഖം മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കും. ഇതില്‍ കൂടുതലും സ്ത്രീകളാണ്.
അതേസമയം എറണാകുളം നോര്‍ത്ത് പറവൂരില്‍ വലിയ കടമക്കുടിയില്‍ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈൻ വായ്പ എന്ന് സൂചന ലഭിച്ചു. ആത്മഹത്യ ചെയ്ത യുവതി ഓണ്‍ലൈൻ വായ്പ കെണിയില്‍ അകപ്പെട്ടതായാണ് സൂചന ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയവര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടി സ്വദേശികളായ നിജോ (39) ഭാര്യ ശില്‍പ(32) മക്കളായ ഏദൻ (7) ആരോണ്‍ (5) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.