വാക്ക് തർക്കം; കറുകച്ചാലിൽ സംഘം ചേർന്ന് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; മാടപ്പള്ളി സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി മാടപ്പള്ളി അമ്പലം ഭാഗത്ത് കിഴക്കേപുരക്കൽ വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന വിഷ്ണു ഹരികുമാർ (23)എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് ഓഗസ്റ്റ് 29 ആം തീയതി രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വഴിയിൽ നിന്നിരുന്ന യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് കമ്പിവടിയും, മറ്റുമായി ഇവരെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജിബിൻ ജോസഫ്,അഖിൽ ലാലിച്ചൻ, സബ്ജിത്ത് ബാബുരാജ്, ബിബിൻ ആന്റണി എന്നിവരെ കഴിഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഹരികുമാറിനെക്കൂടി പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിലും, തൃക്കൊടിത്താനം സ്റ്റേഷനിലും കൊലപാതകശ്രമത്തിന് കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു