video
play-sharp-fill
പൊലീസിന് നേരെ ട്രാൻസ്ജെൻഡർമാരുടെ കൂട്ട ആക്രമണം ; പൊലീസ് ജീപ്പിന്റെ ചില്ല്‌ എറിഞ്ഞ് തകർത്തു; എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസുകാർക്ക് പരുക്ക്‌ ; സംഭവത്തിൽ എട്ടുപേർ പൊലീസ് പിടിയിൽ

പൊലീസിന് നേരെ ട്രാൻസ്ജെൻഡർമാരുടെ കൂട്ട ആക്രമണം ; പൊലീസ് ജീപ്പിന്റെ ചില്ല്‌ എറിഞ്ഞ് തകർത്തു; എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസുകാർക്ക് പരുക്ക്‌ ; സംഭവത്തിൽ എട്ടുപേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പൊലീസിന് നേരെ ട്രാൻസ്ജെൻഡർമാരുടെ കൂട്ട ആക്രമണം. മാമം ചന്തയ്‌ക്കു സമീപത്തുവച്ചുണ്ടായ ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അക്രമികൾ പൊലീസ് ജീപ്പിന്റെ ചില്ല്‌ എറിഞ്ഞ് തകർക്കുകയും ചെയ്‌തു. സംഭവത്തിൽ എട്ടുപേരെ പൊലീസ് പിടികൂടി.

ദേശീയപാതയിൽ ആറ്റിങ്ങൽ മാമം ഭാഗത്ത്‌ ട്രാൻസ്ജെൻഡർമാർ കൂട്ടമായി അക്രമവും അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ നൈറ്റ് പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

കടയ്‌ക്കാവൂർ സി.ഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ രണ്ടരയോടെ മാമം ചന്തയ്‌ക്ക് സമീപമെത്തുകയായിരുന്നു. സംശയാസ്‌പദ സാഹചര്യത്തിൽ ട്രാൻഡ്സ്‌ജെൻഡർമാരെ കണ്ടതിനെ തുടർന്ന് പൊലീസ് ജീപ്പ് നിറുത്തുന്നതിനിടെ ഓടിയെത്തിയ ഇവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങൽ എസ്.ഐ അഭിലാഷിനെ കൈയേറ്റം ചെയ്യുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്‌തു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഇവർ ജീപ്പിന്റെ പിറകുവശത്തെ ചില്ല്‌ എറിഞ്ഞ് തകർക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്.

അറസ്റ്റുചെയ്‌ത ചിറയിൻകീഴ് വലിയകട സ്വദേശി ഷെഫീന (28), അഴൂർ ശാസ്‌തവട്ടം സ്വദേശി മഞ്ചമി (29), ചിറയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി കനക എന്ന അനിൽകുമാർ (34),​ പൂജപ്പുരയിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗരി (32), സതി (52),​ പെരുങ്ങുഴി മുട്ടപ്പലം സ്വദേശി നിവേദ്യ എന്ന സഹസ്ര (24), നാവായിക്കുളം സ്വദേശി സായൂജ്യ (29), പാരിപ്പള്ളി സ്വദേശി നയന (36)​ എന്നിവരെ റിമാൻഡ് ചെയ്‌തു. മാമം ഭാഗത്ത് രാത്രി കാലങ്ങളിൽ ട്രാൻസ്ജെൻഡർമാർ കൂട്ടമായെത്തി പണം പിടിച്ചുപറിക്കാനും ആക്രമിക്കാനും ശ്രമിക്കാറുണ്ടെന്ന് നിരവധി പരാതികളുണ്ട്.