
കോഴിക്കോട് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രണ്ട് പേരുടെ മരണം നിപ്പ മൂലമെന്ന് പൂനയിലെ പരിശോധനാ ഫലം ; കേന്ദ്ര ആരോഗ്യസംഘം കേരളത്തിൽ എത്തും
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. അസ്വഭാവികമായി പനിബാധിച്ച് മരിച്ച രണ്ട് പേരുടേയും നിപ പരിശോധനഫലം പോസിറ്റീവ് ആണ്. നിലവിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനഫലം ലഭിച്ചിട്ടില്ല.
നിപയുടെ സാഹചര്യത്തിൽ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
Third Eye News Live
0