മുണ്ടക്കയം കോരുത്തോട് റൂട്ടിൽ പനയ്ക്കച്ചിറയിൽ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് ; അപകടം മൽസര ഓട്ടത്തിനിടെയെന്ന് യാത്രക്കാർ; വിദ്യാർത്ഥികളടക്കം 44 പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
മുണ്ടക്കയം: കൊരുത്തോട് സ്വകാര്യ ബസുകള്‍ നടത്തിയ മല്‍സര ഓട്ടം അപകടത്തിനിടയാക്കി,ബസുകള്‍ കൂട്ടിയുടിച്ച് വിദ്യാര്‍ഥികളടക്കം 44 പേര്‍ക്കു പരുക്ക്.കോരുത്തോട് മുണ്ടക്കയം സംസ്‌ഥാന പാതയില്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണു സംഭവം.
കോരുത്തോട് ഭാഗത്തു നിന്നും വന്ന സ്വകാര്യബസുകള്‍ മല്‍സര പാച്ചിലിലായിരുന്നുവെന്നു ദൃക്‌സാക്ഷികളും യാത്രക്കാരും പറയുന്നു. അമിത വേഗതയില്‍ ഓടിയെത്തിയ ബസുകള്‍ പനക്കച്ചിറ പാലത്തിനു സമീപം വച്ചു മുന്നില്‍പോയ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കോരുത്തോടു മുതല്‍ മല്‍സര ഓട്ടത്തിലായിരുന്നതിനാല്‍ ഇരു ബസുകളിലെയും യാത്രക്കാര്‍ ഭീതിയോടെയായിരുന്നു യാത്ര ചെയ്‌തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിലാണു പാലത്തിനു തൊട്ടു മുകളിലെത്തിയപ്പോള്‍ കുത്തിറക്കത്തില്‍ കൂട്ടിമുട്ടിയത്. സ്വകാര്യ ബസുകളില ഡ്രൈവര്‍മാര്‍ തമ്മിലുളള കടുത്ത മല്‍സരം മേഖലയില്‍ അപകടത്തിനിടയാക്കുന്നുണ്ട്. അപകടത്തില്‍ പരുക്കേറ്റ പെരുവന്താനം, താമരചാലില്‍ മോഹനന്‍(72), താമരചാലില്‍ ലീലാമ്മ(71) , അഞ്ഞൂറ്റിനാലു കോളനിയില്‍ കൊല്ലംപറമ്ബില്‍ ദേവിക(17) മുണ്ടക്കയം വരിക്കാനി, മേനാംതുണ്ടത്തില്‍ ദീപക് തോമസ് (17) എന്നിവരെ പാല മാര്‍സ്ലീവ മെഡിസിറ്റിയിലും, കോരുത്തോട് ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ നിയാസ് (48)നെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യാശുപത്രിയിലും, മുണ്ടക്കയം പുലിക്കുന്ന് രജനി (51), മുണ്ടക്കയം പ്ലാക്കല്‍പ്പടി നീതു (36), മുണ്ടക്കയം പൈങ്ങന അഭിഷേക് (18), മുണ്ടക്കയം , വരിക്കാനി അതുല്യ(18) മുണ്ടക്കയം, വരിക്കാനി വിപിന്‍(16) കോരുത്തോട്, മടുക്ക, തോമസ്(61), കോൗരുത്തോട്, മടുക്ക കുമാരി (54), മുണ്ടക്കയം, നെന്‍മേനി, നിശാല്‍(17), പെരുവന്താനം , കടമാംകുളം,അന്നമ്മ(16), മുണ്ടക്കയം സ്വദേശി ജോമോന്‍(29) കൂട്ടിക്കല്‍ സ്വദേശി കൃഷ്‌ണ കെ.,താജിത്(17) പെരുവന്താനം പാലൂര്‍ക്കാവ്,ആടിന്റു (17)എന്നിവരെ മുണ്ടക്കയം സര്‍ക്കാരാശുപത്രിയില്‍ പ്രാഥമീക ചികില്‍സ നല്‍കി കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെളളനാടി തോപ്പില്‍ തെക്കേതില്‍ ശ്രീനാഥ്(19) പുഞ്ചവയല്‍, കുന്നുംപുറത്ത് കൃഷ്‌ണപ്രിയ (17), വണ്ടന്‍പതാല്‍, പൗവ്വത്ത് ജോസ്‌ന(16),വണ്ടന്‍പതാല്‍, ബദലഹേം ,അലീന മാത്യു(18) വണ്ടന്‍പതാല്‍ ബദലഹേം, സ്‌റ്റെല്ല (15)മുണ്ടക്കയം മറ്റപ്പളളിയില്‍നന്ദു(17),മടുക്ക, തേവരോളില്‍ കൃപ തിലകന്‍(17)വണ്ടന്‍പതാല്‍ മധുര പുത്തന്‍പുരയില്‍ ഏയ്‌ജെല്‍(16),പനക്കച്ചിറ, തയ്യില്‍,നന്ദന ബിനു(15), മണിക്കല്‍ കണ്ണാട്ട് മാളവിക(16),പാലൂര്‍ക്കാവ്,കൊല്ലംപറമ്ബില്‍ ടിന്റു സെബാസ്‌റ്റ്‌്യന്‍ (28)വണ്ടന്‍പതാല്‍ ,മേലേയ്‌ക്കല്‍ വിജിലേഷ്(16)പാലൂര്‍ക്കാവ്, തോന്നിപ്പാറ, ജോയല്‍(17),മണിക്കല്‍, മങ്കാട്ട്, രേണു(33)വണ്ടന്‍പതാല്‍ മാംതുണ്ടത്തില്‍ ബാബുകുട്ടന്‍(60),പ്ലാക്കപ്പടി കല്ലുക്കുന്നേല്‍ നീതു(34),പുലിക്കുന്നു താന്നിക്കുളം, രജനി(51)വണ്ടന്‍പതാല്‍ കൊമ്ബനാട്ട് മാളവീക മനോജ്(17)പുലിക്കുന്നു പളളിത്താഴെ ജോയല്‍ പി.അനില്‍(17)വണ്ടന്‍പതാല്‍ മലയില്‍ അഖില(16),കടമാങ്കുളം,കപവത്തറ,അനഖ(16)മുണ്ടക്കയം പുത്തന്‍വീട്ടില്‍ ഭാഗ്യ ലക്ഷമി(17),റാന്നി, പുളളോലില്‍ സനോജിയ(15), പുലിക്കുന്നു, വലിയകാലായില്‍, സച്ചിന്‍സാനു(19)ഇളഹ്‌കാട്, പാറടിയില്‍ബോന്നിതോമസ്(53)വണ്ടന്‍പതാല്‍ ഗീതന്ന ഭവനില്‍ അലീനമാത്യു,(18)പഴയ പനക്കച്ചിറ,പുതുപ്പറമ്ബില്‍ അഖില്‍ രാജീവ്(17) എന്നിവരെ മുപ്പത്തിയഞ്ചാംമൈല്‍ എം.എം.ടി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരില്‍ കൂടുതല്‍പ്പേരും കോരുത്തോട് സി.കെ.എം.ഹയര്‍സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മുണ്ടക്കയം പോലീസും, കാഞ്ഞിരപ്പളളിയില്‍ നിന്നും അഗ്‌നി രക്ഷാ സേനയും സ്‌ഥലത്തെത്തിയിരുന്നു.