രഞ്ജൻ ഗൊഗോയുടെ ശബ്ദത്തിൽ ജഡ്ജിമാർക്ക് അജ്ഞാതന്റെ ഫോൺ കോൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ശബ്ദത്തിൽ അജ്ഞാതനായ വ്യക്തി രാജ്യത്തെ രണ്ട് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ വിളിച്ച് ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്യണം എന്നാവശ്യപെട്ടതായി റിപ്പോർട്ട്. കർണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എൽ നാരായണ സ്വാമി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ എന്നിവർക്കാണ് ചീഫ് ജസ്റ്റിസ് ഗൊഗോയുടെ ശബ്ദത്തിൽ അജ്ഞാതന്റെ ടെലിഫോൺ വിളി ലഭിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ വിളിച്ചത് മൊബൈൽ ഫോണിൽ നിന്നാണെങ്കിലും വിളി റൂട്ട് ചെയ്തിരിക്കുന്നത് സുപ്രീം കോടതിയുടെ ഇലക്ട്രോണിക്ക് പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് (EPBX) ഹാക്ക് ചെയ്താണെന്ന് കണ്ടെത്തി.ടെലിഗ്രാഫ് ദിനപത്രത്തിന്റെ ലീഗൽ കറസ്പോണ്ടന്റ് ആർ ബാലാജി ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാലാജിയുടെ വാർത്ത ഈ മോഡ്യൂളിനെ വിശദീകരിക്കുന്നത് ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കർണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എൽ നാരായണ സ്വാമിക്ക് കഴിഞ്ഞയാഴ്ച ഒരു ടെലഫോൺ വിളി എത്തുന്നു. വിളിച്ച ആൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി എച്ച് കെ ജുനേജ ആണെന്ന് പരിചയപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസിന് വേണ്ടിയാണ് വിളിക്കുന്നത് എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് സ്വാമിയേ അറിയിക്കുന്നു. കർണാടക ഹൈക്കോടതിയിലെ ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാർ ആയി ഉയർത്താനുള്ള ശുപാർശ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ഓഫീസിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അജ്ഞാതൻ ആയ വ്യക്തി ആക്ടിങ് ചീഫ് ജസ്റ്റിസ് നാരായണ സ്വാമിയെ വീണ്ടും വിളിക്കുന്നു. ജുനേജ ആണെന്ന് പരിചയപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് സംസാരിക്കണം എന്ന് പറയുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ശബ്ദത്തിൽ ജസ്റ്റിസ് നാരായണ സ്വാമിയോട് സംസാരിച്ച വ്യക്തി ചില അഭിഭാഷകരുടെ പേര് ഹൈക്കോടതി ജഡ്ജി ആയി ഉയർത്താൻ ശുപാർശ നൽകണം എന്ന് ആവശ്യപെടുന്നു.
തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന് ഇതേ മാതൃകയിൽ ടെലഫോൺ വിളി ലഭിച്ചു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരുമായി നടത്തുന്ന പതിവ് ആശയ വിനിമയത്തിന് ഇടയിലാണ് രഞ്ജൻ ഗൊഗോയ് ടെലിഫോൺ വിളികളെ കുറിച്ച് അറിഞ്ഞത്. ഉടൻ തന്നെ പൊലീസ് അന്വേഷണത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ സുപ്രീം കോടതി രജിസ്ട്രിയോട് നിർദേശിച്ചു. ഡൽഹിയിലെ തിലക് നഗർ പോലീസ് സ്റ്റേഷനിലാണ് സുപ്രീം കോടതി രജിസ്ട്രി കേസ് നൽകിയിരിക്കുന്നത്.
സുപ്രീം കോടതി ടെലികമ്യുണിക്കേഷൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗവും ചീഫ് ജസ്റ്റിസ് വിളിച്ചു ചേർത്തു. ഒരു മൊബൈൽ ഫോൺ കോൾ, സുപ്രീം കോടതിയുടെ ഇലക്ട്രോണിക്ക് പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് (ഋജആത) വഴി തിരിച്ച് വിടാൻ (റൂട്ട് ചെയ്യാൻ) സാധിക്കുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന് അറിയേണ്ടിയിരുന്നത്. ചില സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഋജആത സംവിധാനം ഹാക്ക് ചെയ്യാൻ കഴിയും എന്ന് ഉദ്യോഗസ്ഥർ ഗൊഗോയ്ക്ക് മറുപടി നൽകിയതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഏതായാലും സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് സുപ്രീം കോടതി രജിസ്ട്രാർ ജനറൽ സഞ്ജീവ് കൽഗോങ്കറും ഉത്തരവിട്ടു.തന്റെ ശബ്ദത്തിലോ, തന്റെ ഓഫീസിൽ നിന്നോ ലഭിക്കുന്ന ഇത്രഞ്ജൻ ഗൊഗോയ് നൽകിയതായും ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനിൽ അംബാനിക്ക് വേണ്ടി ജുഡീഷ്യൽ ഉത്തരവ് തിരുത്തിയ രണ്ട് സുപ്രീംകോടതി ജീവനക്കാരെ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടിരുന്നു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ ഞെട്ടലോടെയാണ് ഗൊഗോയ് കേട്ടത് എന്നാണ് വിവരം