video
play-sharp-fill
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരെ സംവിധായകൻ രഞ്ജിത്ത് നടത്തിയത് അങ്ങയറ്റം ആക്ഷേപകരമായ പരാമര്‍ശം ; ചലച്ചിത്ര അവാര്‍ഡ് നിശയില്‍ രഞ്ജിത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരെ സംവിധായകൻ രഞ്ജിത്ത് നടത്തിയത് അങ്ങയറ്റം ആക്ഷേപകരമായ പരാമര്‍ശം ; ചലച്ചിത്ര അവാര്‍ഡ് നിശയില്‍ രഞ്ജിത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് കേരള നവോത്ഥാന ചരിത്രത്തിലെ വീരേതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരെ നടത്തിയത് അങ്ങയറ്റം ആക്ഷേപകരമായ പരാമര്‍ശമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി.

2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്തംബര്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് രഞ്ജിത്തിനെതിരെ തങ്ങള്‍ തല്‍സമയം പ്രതിഷേധിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ കൊച്ചിയില്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. നിയമനടപടിയും സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പ്രസംഗിക്കും.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വരച്ചുകാട്ടുന്ന സിനിമയായ ’19-ാം നൂറ്റാണ്ടിനെ ചവറിന്റെ സിനിമയെന്നാണ് വിശേഷിപ്പിച്ചതെന്നും അതിന് വേണ്ടത്ര പരിഗണന നല്‍കാതിരിക്കാന്‍ രഞ്ജിത്ത്
ഇടപെട്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു.

ആരോപണം ശരിവെക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയന്‍ പരസ്യമാക്കിയിരുന്നു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനു രണ്ടു വര്‍ഷം മുന്‍പ് തന്നെ ഈഴവ ശിവനെ പ്രതിഷ്ഠിച്ച, അയിത്തം നിലനിന്ന കാലത്ത് ബ്രാഹ്‌മണ വേഷത്തില്‍ വൈക്കം
ക്ഷേത്രത്തില്‍ താമസിച്ചു.

പൂജാവിധി പഠിച്ച, താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളെ മൂക്കുത്തി ധരിപ്പിച്ചു സമരം നടത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആഘോഷിക്കപ്പെടാതെ പോയ നവോത്ഥാന നായകനാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കമ്യൂണിസ്റ്റു മാനുഫസ്‌റ്റോ യൂറോപ്പിൽ കാറൽ മാർക്സും എംഗൽസും രചിക്കുന്ന കാലയളവിൽ മാനുഷിക സമത്വം സ്വപ്നം കണ്ട് ചെയ്ത പ്രവർത്തികളാണ് വേലായുധപ്പണിക്കർ നമ്മുടെ നാട്ടിലും നടപ്പാക്കിയത്. അതിന്റെ പേരിൽ രക്ത സാക്ഷിത്വം വരിക്കേണ്ടി വന്നു പണിക്കർക്ക് .

കേരള നവോധാനത്തിന്റെ തുടക്കും ആറാട്ടുപുഴ വേലായുധപ്പണിക്കരിൽ നിന്നാണ് തുടങ്ങുന്നത്.
ഈ ഇതിഹാസ നായകനെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ ചവർ എന്ന്ആക്ഷേപിച്ചത്. അത് സാംസ്ക്കാരിക കേരളത്തിന് നിരക്കാത്ത പ്രവർത്തിയും മാപ്പ് അർഹിക്കാത്ത പ്രവർത്തിയുമാണ് അക്കാഡമി ചെയർമാന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

അയതിനാൽ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് സാംസ്ക്കാരിക കേരളത്തിന് നാണക്കേടാണ് . അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കിൽ തുടർ സമര പരിപാടികൾ ഉണ്ടായിരിക്കും ഇത് അതിന്റെ സുചന സമരം മാത്രമാന്നെന്നും സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ പി അനിൽ ദേവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാമൂഹിക മുന്നേറ്റ മുന്നണി ചെയര്‍മാന്‍ കെ.പി. അനില്‍ദേവ്, ചേര്‍ത്തല തപോവനം ശ്രീനാരായണ ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമിപ്രണവ് സ്വരൂപാനന്ദ, സാമൂഹിക മുന്നേറ്റ മുന്നണി ആലുവാ യൂണിറ്റ് വൈസ് പ്രസിഡന്റ് സിന്ധു ഷാജി, ട്രഷറര്‍ കെ കെ മോഹനന്‍ തുടങ്ങിയവരും മാധ്യമ സമ്മേളനത്തില്‍
സംബന്ധിച്ചു.