video
play-sharp-fill
വഞ്ചിക്കുകയാണെന്ന് സംശയം; ഭാര്യയെ കുത്തിക്കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍ ; മാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 11 വയസ്സുള്ള മകള്‍ക്കും പരിക്ക്

വഞ്ചിക്കുകയാണെന്ന് സംശയം; ഭാര്യയെ കുത്തിക്കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍ ; മാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 11 വയസ്സുള്ള മകള്‍ക്കും പരിക്ക്

ന്യൂഡല്‍ഹി: വഞ്ചിക്കുകയാണെന്ന സംശയത്താൽ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി ജാഫറാബാദ് സ്വദേശിയായ സാജിദി(36)നെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സാജിദിന്റെ 11 വയസ്സുള്ള മകള്‍ക്കും പരിക്ക് പറ്റി.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പോലീസ് സംഘം ജാഫറാബാദിലെ വീട്ടിലെത്തിയപ്പോള്‍ കുത്തേറ്റനിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നെഞ്ചിലും കഴുത്തിലും കൈയിലും ഉള്‍പ്പെടെ യുവതിക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. സാജിദ് നിരവധിതവണ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group