ബീച്ചിൽ പോകാൻ ഗൂഗിള്‍ മാപ്പ് നോക്കി നോക്കി പോയി !!; യുവാക്കള്‍ കാര്‍ ഓടിച്ചു എത്തിയത് തടിയും കല്ലുകളും നിറഞ്ഞ കുന്നിന് മുകളിൽ;  ഇറക്കം ഇറങ്ങിച്ചെന്ന കാര്‍ പടിക്കെട്ടുകളില്‍ കുടുങ്ങി അപകടം ; ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

വര്‍ക്കല: പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികളുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഹെലിപ്പാട് പ്രകൃതി ചികിത്സാ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോകവെയാണ് കാര്‍ ആണ് അപകടത്തിപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്ബോഴാണ് അപകടം ഉണ്ടായത്.

ഹെലിപാഡില്‍ നിന്നും ബീച്ചിലേക്ക് പോകാനായി ഗൂഗിള്‍ മാപ്പ് നോക്കിയാണ് യുവാക്കള്‍ ഇടറോഡിലൂടെ കാര്‍ ഓടിച്ചു പോയത്. റോഡിന് സമാനമായ വീതിയുണ്ടെങ്കിലും ഇത് നടപ്പാതയാണെന്നും ബീച്ചിന് മുന്നില്‍ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകള്‍ ഉണ്ടെന്നും യുവാക്കള്‍ക്ക് അറിയുമായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറക്കം ഇറങ്ങിച്ചെന്ന കാര്‍ പടിക്കെട്ടുകളില്‍ കുടുങ്ങി നിന്നു. അപകടത്തില്‍ ആര്‍ക്കും ഉണ്ടായില്ല. ബീച്ചീലേക്കുള്ള വഴിയായി ഗൂഗില്‍ മാപ് നിര്‍ദേശിച്ച പ്രകാരം യുവാക്കള്‍ കാര്‍ ഓടിച്ചു പോകുകയായിരുന്നു.

തടിയും കല്ലുകളും ഉപയോഗിച്ച്‌ യുവാക്കള്‍ കാര്‍ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തു നിന്നും ക്രയിൻ എത്തിച്ചാണ് കാര്‍ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയില്‍ റോഡില്‍ സൈൻ ബോര്‍ഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കള്‍ പറയുന്നു.