play-sharp-fill
5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്; നിയമസഭയിൽ ഉമ്മൻ ചാണ്ടി ഒഴിച്ചിട്ടു പോയ കസേരയിൽ ഇനി ചാണ്ടി ഉമ്മനുണ്ടാകും;  പിതാവിനെപ്പോലെ ജനമനസ്സുകളിൽ കുടിയേറാൻ ചാണ്ടിക്കും കഴിയുമെന്ന പ്രതീക്ഷയോടെ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ വിജയകിരീടം ചൂടിച്ചു…

5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്; നിയമസഭയിൽ ഉമ്മൻ ചാണ്ടി ഒഴിച്ചിട്ടു പോയ കസേരയിൽ ഇനി ചാണ്ടി ഉമ്മനുണ്ടാകും; പിതാവിനെപ്പോലെ ജനമനസ്സുകളിൽ കുടിയേറാൻ ചാണ്ടിക്കും കഴിയുമെന്ന പ്രതീക്ഷയോടെ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ വിജയകിരീടം ചൂടിച്ചു…

സ്വന്തം ലേഖിക

കോട്ടയം: കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 994–ാം വ്യക്തിയാണ് ചാണ്ടി ഉമ്മൻ. 1965–ലെ തിരഞ്ഞെടുപ്പിൽ മാത്രം വിജയിച്ച് അംഗങ്ങളാകാൻ അവസരം ലഭിക്കാത്ത 32 പേർ ഉൾപ്പെടെയാണിത്. ശേഷിച്ച 962 പേരോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട 9 പേർ കൂടി ഉൾപ്പെടുമ്പോൾ 971 പേർക്കാണ് ഇതുവരെ എംഎൽഎ ആകാൻ അവസരം ലഭിച്ചത്.

ഇലക്‌ഷൻ ട്രൈബ്യൂണൽ (1961) എതിർസ്‌ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതിനാൽ നിയമസഭാംഗത്വം നഷ്‌ടപ്പെട്ട പി. കുഞ്ഞിരാമൻ (രണ്ടാം നിയമസഭ, 1960) ഉൾപ്പെടെയുള്ള കണക്കാണിത്. കോടതി വിധിയിലൂടെ മാത്രം അംഗത്വം ലഭിച്ച ഒരാളും (ജോർജ് മസ്‌ക്രീൻ) ഇതിൽ ഉൾപ്പെടുന്നു. അതേസമയം കേരള നിയമസഭയിലേക്കുള്ള 66–ാം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയിച്ച്‌ ദിവസങ്ങള്‍ക്കകം വീണ്ടും സഭയിലേയ്ക്ക്. ചാണ്ടിയെ വരവേല്‍ക്കുക പിൻഗാമികളായെത്തിയ ഒരുപറ്റം നിയമസഭാ സാമിജകരും. ഉമ്മൻചാണ്ടിയുടെ മരണശേഷം കഴിഞ്ഞ ആറിന് നിയമസഭ സമ്മേളിച്ചപ്പോഴാണ് ചാണ്ടിയും മറിയവും മകൻ എഫനോവയും നിയമസഭയിലെത്തി അനുസ്മരണത്തിന്റെ ഭാഗമായത്. അനുസ്മരണം കഴിഞ്ഞ് മൂന്നാം ദിവസം അപ്രതീക്ഷിതമായി പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം. 10 ന് സമ്മേളനം അവസാനിപ്പിച്ച്‌ തിരഞ്ഞെടുപ്പ് ഒരുക്കത്തിന് രാഷ്ട്രീയ കേരളം പുതുപ്പള്ളിയിലെത്തി.

ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ കുടുംബത്തെ ഒന്നാകെ വാഴ്ത്തിപ്പാടിയെങ്കില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴേയ്ക്കും വീണ്ടും വ്യക്തിതിരിഞ്ഞുള്ള ആക്രമണം. ശക്തമായ മത്സരത്തിനൊടുവില്‍ വിജയിച്ച്‌ മൂന്നാം ദിവസമാണ് ചാണ്ടി നിയസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉമ്മൻചാണ്ടി 53 വര്‍ഷം കൈവെള്ളയില്‍ കൊണ്ടു നടന്ന പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ മരണശേഷം 53-ാം ദിവസമാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നത്.