
ഇരട്ട കൊലപാതകം : രമേശ് ചെന്നിത്തല ഗവർണറെ കാണും
സ്വന്തംലേഖകൻ
കോട്ടയം : കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. കേസിലെ പ്രതികളെ സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്നു ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Third Eye News Live
0