video
play-sharp-fill
വോട്ടർമാരെ നേരിൽ കാണാൻ ചാണ്ടി ഉമ്മൻ ; മണ്ഡല പര്യടനം രാവിലെ എട്ടുമണിക്ക് ആരംഭിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

വോട്ടർമാരെ നേരിൽ കാണാൻ ചാണ്ടി ഉമ്മൻ ; മണ്ഡല പര്യടനം രാവിലെ എട്ടുമണിക്ക് ആരംഭിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം രാവിലെ എട്ടുമണിക്ക് നാലുന്നാക്കൽ കവലയിൽ നിന്ന് ആരംഭിക്കും. ചരിത്ര ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് നേരിൽ കാണാനാണ് പര്യടനം.

മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന ചാണ്ടി ഭാരത് ജോഡോ പദയാത്ര വാർഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭ വീണ്ടും ചേരുന്ന ദിവസം രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി. തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം.