
കോട്ടയം: മണര്‍കാട് ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മണ്ണക്കാട് മാലം ജംഗ്ഷനിലാണ് സംഘര്‍ഷം ഉണ്ടായത്.പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലേറുണ്ടായെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്നതനിടെ പ്രദേശത്തെ വീട്ടിലേക്ക് കല്ലേറുണ്ടായി എന്നാണ് പരാതി. വീടിന്റെ സമീപത്തുള്ള കടയുടെ ചില്ലും തകര്‍ന്നിട്ടുണ്ട്.
അതേസമയം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വര്‍ക്കിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. കമ്പ് എറിഞ്ഞപ്പോള്‍ അത് കഴുത്തിന് തട്ടിയാണ് മുറിവുണ്ടായത്.
വഴിയില്‍ വന്ന ഒരു വോട്ടറെയും ഇവര്‍ അക്രമിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ വോട്ടര്‍ക്കെതിരെയാണ് അക്രമം ഉണ്ടായതെന്ന് അബിൻ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ പ്രവര്‍ത്തകരെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


