video
play-sharp-fill

സിപിഎമ്മിൽ കൊലയാളികൾക്ക് വീരപരിവേഷം: തിരുവഞ്ചൂർ

സിപിഎമ്മിൽ കൊലയാളികൾക്ക് വീരപരിവേഷം: തിരുവഞ്ചൂർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മനുഷ്യനെ അരുംകൊല ചെയ്യുന്ന ഗുണ്ടകൾക്ക് സിപിഎം വീരപരിവേഷം നൽകുന്നത് ജനാധിപത്യത്തിനു തന്നെ അപമാനമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. രാജ്യത്തിനു വേണ്ടി തീവ്രവാദികളെ വധിച്ച ജവാന്മാരെ സ്വീകരിക്കുന്നതുപോലെയാണ് കൊലയാളികളെ സിപിഎം സ്വീകരിക്കുന്നത്. കൊലപാതകികൾക്ക് മാസംതോറും അലവൻസും വീട്ടുചെലവും ഓരോ കൊലപാതകത്തിനും ബോണസും നൽകുകയാണ്. സിപിഎം ഭരണത്തിൽ കൊലയാളികൾ ശിക്ഷിക്കപ്പെടില്ല എന്ന് ഓരോ ദിവസവും തെളിയുകയാണ്. കൊലപാതകികളെ സംരക്ഷിക്കുന്ന സിപിഎം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഹർത്തലിനോടനുബന്ധിച് കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ഡിസിസി ഭാരവാഹികളായ എംപി സന്തോഷ്‌കുമാർ, ജോണി ജോസഫ്, ജോബോയ്‌ ജോർജ്, എൻ.എസ് ഹരിശ്ചന്ദ്രൻ, യൂത്ത് കോണ്. വൈസ് പ്രസിഡന്റ് ടോം കോര, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, മുഹമ്മദ് അമീൻ, യശ്വന്ത് സി നായർ, ഗൗരീ ശങ്കർ, അബു താഹിർ, അനീഷ് വരമ്പിനകം തുടങ്ങിയവർ നേതൃത്വം നൽകി.