
അധ്യാപകന് വഴക്ക് പറഞ്ഞു ; വിദ്യാര്‍ഥി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
സ്വന്തം ലേഖകൻ
കൊൽക്കത്ത: അധ്യാപകന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. 16കാരനായ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.
ബംഗാളിലെ കൊല്‍ക്കത്തയിലെ കസ്ബ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഠ്യവിഷയവുമായി ബന്ധപ്പെട്ട പ്രൊജക്ട് തയാറാക്കാത്തതിനെ തുടർന്നാണ് മകനെ അധ്യാപകൻ ശകാരിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.
സംഭവത്തെപ്പറ്റി മറച്ചുവെയ്ക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Third Eye News Live
0