
പുതുപ്പള്ളിയിൽ വിധി ദിനം….! ആദ്യ മൂന്ന് മണിക്കൂറിൽ പോളിങ് 25 ശതമാനം കടന്നു; വോട്ട് ചെയ്യാനെത്തുന്നവരിൽ കൂടുതൽ പുരുഷന്മാർ; ബൂത്തുകളിൽ നീണ്ട നിര
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയില്‍ പോളിങ് തുടങ്ങി.
ആദ്യ മൂന്ന് മണിക്കൂറിൽ 25 ശതമാനം പോളിങ് കടന്നു. ഒന്‍പത് മണിവരെ 15.6 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിര ദൃശ്യമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് ദിനത്തില്‍ അതിരാവിലെ തന്നെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറിയിലെത്തി പ്രാര്‍ത്ഥിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്.
10.00 മണിവരെയുള്ള പോളിങ്
മൊത്തം ശതമാനം: 23.43%
പോൾ ചെയ്ത വോട്ട് : 41336
പുരുഷന്മാർ: 21951
സ്ത്രീകൾ: 19385
ട്രാൻസ്ജെൻഡർ: 0
യു ഡി എഫിനും എല്‍ ഡി എഫിനും ഇത് നിര്‍ണായക പോരാട്ടമാണ്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുക.
ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. എൻ ഡി എയുടെ സ്ഥാനാര്‍ത്ഥി ലിജിൻ ലാലാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷയ്ക്ക് കേന്ദ്ര സായുധ പോലീസും സജ്ജം ആണ്. 675 അംഗ പോലീസ് സേനെയാണ് നിയോഗിച്ചിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരും ഒരു സുരക്ഷ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരു പോളിംഗ് സംഘത്തിലുള്ളത്. പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന 10 ബൂത്തുകള്‍ മണ്ഡലത്തിലുണ്ട്.