
തെരഞ്ഞെടുപ്പില്‍ മുങ്ങി പുതുപ്പള്ളി ; ചാണ്ടി ഉമ്മനു പുതുപ്പള്ളിയിലും ജെയ്ക്കിനു മണര്‍കാട്ടും വോട്ട്; ലിജിൻ ലാലിനു മണ്ഡലത്തില്‍ വോട്ടില്ല; സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തും; തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും
സ്വന്തം ലേഖകൻ
പുതുപ്പളളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ രാവിലെ പുതുപ്പള്ളി പള്ളിയിലും പിതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കലുമെത്തി പ്രാര്‍ഥനകള്‍ക്കു ശേഷം അമ്മ മറിയാമ്മ ഉമ്മൻ, സഹോദരിമാരായ മറിയം, അച്ചു എന്നിവര്‍ക്കൊപ്പം പുതുപ്പള്ളി ജോര്‍ജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തില്‍ വോട്ടു ചെയ്യും.
തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കുടുംബാംഗങ്ങളോടൊപ്പം രാവിലെ ഏഴിന് മണര്‍കാട് കണിയാംകുന്ന് ഗവണ്‍മെന്‍റ് എല്‍പിഎസില്‍ വോട്ടു രേഖപ്പെടുത്തും. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. എൻഡിഎ സ്ഥാനാര്‍ഥി ജി. ലിജിൻ ലാലിനു മണ്ഡലത്തില്‍ വോട്ടില്ല. ഇദ്ദേഹം രാവിലെ മുതല്‍ എട്ടു പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി വി.എൻ. വാസവൻ രാവിലെ 9.30ന് പാന്പാടി എംജിഎം ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തും. തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടര്‍ സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത മീനടം സെന്‍റ് മേരീസ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തും.