രക്തദാഹത്തിന്റെ രാഷ്ട്രീയത്തെ പിഴുതെറിയണം : ജോസ് കെ.മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഭീകരസംഘടനകളെപ്പോലെ ചോരയോട് ആര്‍ത്തികാണിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി കേരളം ഒറ്റക്കെട്ടയി രംഗത്തുവരണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ഭരണഘടനയുടേയും നവോത്ഥാനത്തിന്റെയുംസംരക്ഷകര്‍ ചമയുന്നവര്‍ തന്നെയാണ് വ്യത്യസ്ത അഭിപ്രായമുള്ളവരെയും വിയോജിക്കുന്നവരെയും നിഷ്‌കരുണം കൊന്ന് തള്ളുകയാണ്.  മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളികള്‍ കേട്ടെങ്കിലും ഈ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ തയ്യാറാകണം. മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഈ രാഷ്ട്രീയ ഭീകരതയുടെ തായ്‌വേര് പിഴുതെറിയാന്‍ രംഗത്തിറങ്ങണം. കാസര്‍ഗോഡിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും നിഷ്‌കരുണം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.