video
play-sharp-fill

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: സംസ്ഥാനത്ത് മഴ കനക്കും; അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: സംസ്ഥാനത്ത് മഴ കനക്കും; അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

Spread the love

സ്വന്തം ലേഖകൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: സംസ്ഥാനത്ത് മഴ കനക്കും; അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

തുടര്‍ന്ന്, വിവിധ ജില്ലകളില്‍ അഞ്ചുദിവസം മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ചയും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും അലര്‍ട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത.