play-sharp-fill
നാട്ടകത്ത് റോയൽ ബജാജ് ഓഫിസിന് നേരെ ആക്രമണം: ഓഫിസിന്റ ചില്ല് അടിച്ച് തകർത്തു: ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

നാട്ടകത്ത് റോയൽ ബജാജ് ഓഫിസിന് നേരെ ആക്രമണം: ഓഫിസിന്റ ചില്ല് അടിച്ച് തകർത്തു: ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടകത്ത് റോയൽ ബജാജ് ഷോറും ഹർത്താൽ അനുകൂലികൾ അടിച്ച് തകർത്തു. തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ രാവിലെ 11.30 ന് എത്തിയ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് റോയൽ ബജാജ് അധികൃതർ അറിയിച്ചു.


ഹർത്താൽ ദിനമായ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ സ്ഥാപനം തുറന്നിരുന്നു. ജീവനക്കാർ അടക്കമുള്ളവരും ജോലിയ്ക്കായി എത്തിയിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി എത്തിയത്. ഷോറും അടയ്ക്കണമെന്നാവശ്യപ്പെട്ട പ്രവർത്തകർ ഷോറൂമിന് മുന്നിൽ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ പ്രവർത്തകർ ഷോറുമിന്റെ ചില്ല് വാതിൽ തല്ലി തകർക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ജീവനക്കാരും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവും ഉണ്ടായി. തർക്കം രൂക്ഷമായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. ഷോറും അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കോട്ടയത്ത് വിവിധ ഇടങ്ങളിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. കളത്തിപ്പടിയിൽ കെ.കെ റോഡിൽ രാവിലെ വാഹനങ്ങൾ തടഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിൽ വാഹനങ്ങൾ തടയാനും , കടകൾ അടയ്ക്കാനും ശ്രമമുണ്ടായി.
പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , നാട്ടകം സുരേഷ് , ബിജു പുന്നന്താനം , യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിൻ , ചിന്തു കുര്യൻ ജോയി തുടങ്ങിയ നേതാക്കൾ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു.