
വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം: ബലമായി കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്ന് പരാതി; സീനിയർ ഡോക്ടർക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകൻ
എറണാകുളം: വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡോക്ടർക്കെതിരെ കേസെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിലാണ് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തത്.
ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ മനോജിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൗസ് സർജൻസിക്കിടെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് വനിതാ ഡോക്ടർ പരാതിയിൽ വ്യക്തമാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും വനിതാ ഡോക്ടർ പരാതി നൽകിയിട്ടുണ്ട്.
Third Eye News Live
0