video
play-sharp-fill

‘ജീവിതം മടുത്തു, എന്റെ വഴിയേ പോകുന്നു’; ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ഹാസ്യ കലാകാരൻ തൂങ്ങി മരിച്ചു

‘ജീവിതം മടുത്തു, എന്റെ വഴിയേ പോകുന്നു’; ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ഹാസ്യ കലാകാരൻ തൂങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ജീവിതം മടുത്തതായി കത്തെഴുതിവെച്ച്‌ വളയത്ത് ഹാസ്യ കലാകാരൻ ജീവനൊടുക്കിയ നിലയില്‍. മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിദ്ധ്യമായിരുന്ന സി.പി ഷാജി (41) ആണ് മരിച്ചത്.

വളയം ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ജീവിതം മടുത്തതായും താൻ തന്റെ വഴിയില്‍ പോകുന്നുവെന്നുമാണ് കത്തിലുള്ളത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്ബിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: ജാനു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)