സ്വന്തം ലേഖകൻ
കോട്ടയം: സൈബര്‍ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്‍കി.കോട്ടയം എസ് പിക്കാണ് ഗീതു പരാതി നല്‍കിയത്.ഭര്‍ത്താവിനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയതിനെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചുവെന്നാന്ന് പരാതി.
ഒരു കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്ഫോമില്‍ നിന്നാണ് വിഡിയോ വന്നതെന്ന് പരാതിയില്‍ പറയുന്നു.സ്ത്രീകള്‍ പോലും അതിനെ അനുകൂലിക്കുന്നത് കണ്ടു. കോണ്‍ഗ്രസ് അനുഭാവം ഉള്ളവരാണ് അവര്‍.ആരായാലും വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ല.ഇതില്‍ രാഷ്ട്രീയം കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും ഗീതു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.”ജയ്ക്കിന്റെ അവസാനത്തെ അടവ്.
ഗര്‍ഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്‌ഷൻ വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍.അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക്ക് മോനു”- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.ഫാന്റം പൈലി എന്ന അക്കൗണ്ട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഒട്ടേറെ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ജെയ്ക്കിന്റെ ഭാര്യയായ ഗീതു തോമസ് എട്ട് മാസം ഗര്‍ഭിണിയാണ്.