video
play-sharp-fill

വൈകിട്ട് ആറ് മണി മുതല്‍ രാത്രി 11വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്‌ഇബി

വൈകിട്ട് ആറ് മണി മുതല്‍ രാത്രി 11വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്‌ഇബി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്‌ഇബി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ആളുകള്‍ സഹകരിക്കണമെന്നും വൈകിട്ട് ആറ് മണി മുതല്‍ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചു.

മഴയുടെ ലഭ്യത കുറഞ്ഞത് ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിനു വെള്ളം ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കെഎസ്‌ഇബി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം ഒഴിവാക്കാൻ വൈകിട്ട് ആറ് മണി മുതല്‍ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെഎസ്‌ഇബി അഭ്യര്‍ഥിച്ചു.