video
play-sharp-fill
ബിയർ മാറി നൽകിയെന്ന പേരിൽ ബിവറേജസ് ജീവനക്കാരന് മർദ്ദനം; ബിയർ കുപ്പി പൊട്ടിച്ച് ആക്രമിച്ച 42കാരൻ അറസ്റ്റിൽ; പിടിയിലായത് ആർപ്പൂക്കര സ്വദേശി

ബിയർ മാറി നൽകിയെന്ന പേരിൽ ബിവറേജസ് ജീവനക്കാരന് മർദ്ദനം; ബിയർ കുപ്പി പൊട്ടിച്ച് ആക്രമിച്ച 42കാരൻ അറസ്റ്റിൽ; പിടിയിലായത് ആർപ്പൂക്കര സ്വദേശി

സ്വന്തം ലേഖിക

ഗാന്ധിനഗർ: ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം ഭാഗത്ത് കാരിമറ്റത്തിൽ വീട്ടിൽ അൻസ് എച്ച് (രാജീവ്42) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 4:30 മണിയോടുകൂടി ഗാന്ധിനഗറിൽ ഉള്ള ബിവറേജ് ഷോപ്പിൽ എത്തുകയും ഇയാൾ ആവശ്യപ്പെട്ട കമ്പനിയുടെ ബിയർ നൽകാതെ ജീവനക്കാരൻ മറ്റൊരു കമ്പനിയുടെ ബിയർ നല്‍കിയതിനെ തുടര്‍ന്ന് ഇയാൾ ജീവനക്കാരനെ ചീത്ത വിളിക്കുകയും, ബിയർ കുപ്പി പൊട്ടിച്ച് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് ഇയാൾ സംഭവ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി. കെ, എസ്.ഐ സുധി കെ. സത്യപാൽ, മനോജ് കെ.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക്‌ ഗാന്ധിനഗർ സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.