കെ കെ റോഡിൽ പാറത്തോട് വെളിച്ചിയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ പാറത്തോട് വെളിച്ചിയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു.
പാറത്തോട് സഹകരണബാങ്കിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസും കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് ശേഷം റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങളും പെട്ടിക്കടയും ഇടിച്ചു തെറിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
Third Eye News Live
0