റിസര്‍വേഷൻ കമ്പാര്‍ട്ടുമെന്റില്‍ കയറിയതിന് വയോധികയെ ഇറക്കിവിട്ട് ടിടിഇ; ചങ്ങല വലിച്ച് ട്രെയിൻ വഴിയില്‍ നിര്‍ത്തി മകള്‍; ഒടുവിൽ സംഭവിച്ചത്….!
സ്വന്തം ലേഖിക
മലപ്പുറം: തിരക്കിനെ തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറാനാകാതെ റിസര്‍വേഷൻ കമ്പാര്‍ട്ടുമെന്റില്‍ കയറിയ വൃദ്ധയെ പുറത്താക്കി ടി.ടി.ഇ.
തുടര്‍ന്ന് അമ്മയെ കണ്ടെത്താൻ ചങ്ങലവലിച്ച് മകള്‍ ട്രെയിൻ നിര്‍ത്തി. കുറ്റിപ്പുറത്തിനടുത്ത് പേരശന്നൂരില്‍ ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലിലാണ് നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചിക്കോട് സ്വദേശിയായ അമ്മയും മകളും കോഴിക്കോട് നിന്നും നാട്ടിലെത്താൻ ട്രെയിനില്‍ കയറി. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ വലിയ ജനത്തിരക്കായതിനാല്‍ ഇവരടക്കം കുറച്ച് യാത്രക്കാര്‍ റിസര്‍വേഷൻ കോച്ചിലാണ് കയറിയത്. ഇതിനിടെ തിരൂരില്‍ വച്ച് ടി.ടി.ഇ പരിശോധനക്കെത്തിയപ്പോള്‍ ഈ യാത്രക്കാരോടെല്ലാം കുറ്റിപ്പുറത്ത് ഇറങ്ങാൻ നിര്‍ദ്ദേശിച്ചു.
കുറ്റിപ്പുറത്ത് യാത്രക്കാര്‍ ഇറങ്ങാൻ തയ്യാറാകാത്തപ്പോള്‍ ടി.ടി.ഇ ബലംപിടിച്ച് ഇവരെ ഇറക്കി. ഇതിനിടെ ചിലര്‍ തിരികെ കയറി. വൃദ്ധയുടെ മകളും ഇതിനിടെ വണ്ടിയില്‍ കയറി. എന്നാല്‍ വൃദ്ധയ്‌ക്ക് കയറാൻ കഴിഞ്ഞില്ല.
ഇതിനിടെ ട്രെയിൻ സ്‌റ്റേഷൻ വിട്ടു. വണ്ടി നീങ്ങിയതോടെയാണ് മകള്‍ക്ക് അമ്മ കയറിയില്ല എന്ന് മനസിലായത്. തുടര്‍ന്ന് എടച്ചലം എന്ന സ്ഥലത്തുവച്ച് സഹയാത്രികരുടെ സഹായത്തോടെ മകള്‍ അപായ ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തി.
ശേഷം രാത്രി സമയം രണ്ട് കിലോമീറ്റര്‍ തിരികെ നടന്നാണ് കുറ്റിപ്പുറം സ്‌റ്റേഷനില്‍ അമ്മയുടെ അടുത്ത് മകള്‍ എത്തിയത്. ടി.ടി.ഇ യാത്രക്കാരോട് മോശമായി പെരുമാറിയതായി അമ്മയും മകളും സ്‌റ്റേഷൻ മാസ്‌റ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.