video
play-sharp-fill

ഗള്‍ഫില്‍ വെച്ച്‌ ഇന്ത്യക്കാരിയെ പരിചയപ്പെട്ട് വിവാഹം ചെയ്തു; അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരൻ പിടിയില്‍

ഗള്‍ഫില്‍ വെച്ച്‌ ഇന്ത്യക്കാരിയെ പരിചയപ്പെട്ട് വിവാഹം ചെയ്തു; അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരൻ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

ഹൈദരാബാദ്: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാനി യുവാവ് പൊലീസിന്റെ പിടിയിലായി. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ഖവ പ്രവിശ്യ സ്വദേശിയായ 24 വയസുകാരന്‍ ഫായിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്.ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ഇയാള്‍ പത്ത് മാസമായി ഇവിടെ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ഫായിസ് മുഹമ്മദ് അവിടെ വെച്ചാണ് ഹൈദരാബാദ് സ്വദേശിയായ നേഹ ഫാത്തിമയെ പരിചയപ്പെടുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.

ദമ്ബതികള്‍ക്ക് മൂന്ന് വയസായ മകനുമുണ്ട്. നേപ്പാള്‍ വഴിയാണ് ഫായിസ് ഇന്ത്യയില്‍ പ്രവേശിച്ചത്. ഇതിന് ഭാര്യയുടെ ബന്ധുക്കള്‍ ഇയാള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇയാള്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്ന് സന്ദര്‍ശക വിസയെടുത്ത് നേപ്പാളില്‍ എത്തുകയും അവിടെ നിന്ന് ഭാര്യയുടെ മാതാപിതാക്കളുടെ സഹായത്തോടെ ഇന്ത്യയില്‍ പ്രവേശിക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പത്ത് താമസമായി ഇന്ത്യയില്‍ നിയമവിരുദ്ധമായി താമസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ ബന്ധുക്കള്‍ ഇയാള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാനും ശ്രമിച്ചു. മകന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇതിനുള്ള ശ്രമം നടത്തിയത്. അനധികൃതമായി ഇന്ത്യന്‍ പൗരത്വം നേടാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ താമസിച്ചിരുന്ന കാലത്ത് ഇയാള്‍ എന്തൊക്കെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

2018 മുതല്‍ ഷാര്‍ജയില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്ന ഫായിസ് അവിടെ വെച്ചാണ് വീട്ടുജോലിക്കാരിയായിരുന്ന നേഹയെ പരിചയപ്പെട്ടത്. തുടര്‍ന്ന് നേഹയ്ക്ക് മറ്റൊരു കമ്ബനിയില്‍ തയ്യല്‍ ജോലി ശരിയാക്കി നല്‍കുകയും പിന്നീട് അവരെ വിവാഹം ചെയ്യുകയുമായിരുന്നു.ദമ്ബതികള്‍ക്ക് മൂന്ന് വയസ് പ്രായമുള്ള മകനുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നേഹ ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഹൈദരാബാദിലേക്ക് തിരികെ പോന്നു. പിന്നീട് ഷാര്‍ജയിലേക്ക് മടങ്ങിയില്ല. ഭാര്യയ്ക്കും മകനും ഒപ്പം ജീവിക്കാനുള്ള ആഗ്രഹം കാരണമാണ് ഇയാള്‍ അനധികൃതമായി ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.