video
play-sharp-fill

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം; നന്ദകുമാര്‍ ഐഎച്ച്‌ആര്‍ഡി ഉദ്യോഗസ്ഥന്‍;സര്‍വ്വീസ് ചട്ടം ലംഘിച്ചു

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം; നന്ദകുമാര്‍ ഐഎച്ച്‌ആര്‍ഡി ഉദ്യോഗസ്ഥന്‍;സര്‍വ്വീസ് ചട്ടം ലംഘിച്ചു

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ കെ നന്ദകുമാര്‍ ഐഎച്ച്‌ആര്‍ഡിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണെന്ന രേഖകള്‍ പുറത്ത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഒരു മാസം മുൻപായിരുന്നു ഐഎച്ച്‌ആര്‍ഡിയില്‍ അദ്ദേഹത്തെ നിയമിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നല്‍കിയതെന്നാണ് സൂചന.അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാര്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരെയും വ്യക്തിപരമായി ആക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചില്ലെന്നും തന്റെ പോസ്റ്റിനു കീഴെ വന്ന കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ താന്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ താന്‍ അത്യധികം ഖേദിക്കുന്നുവെന്നും അതുകൊണ്ട് തന്നെ അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു’എന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.

ഇതിനിടയില്‍ അച്ചു ഉമ്മന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്തിട്ടില്ല.നന്ദകുമാറിനെ സിപിഐഎം സംരക്ഷിക്കുകയാണെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.പരാതിയില്‍ അച്ചു ഉമ്മന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു .