
കനിയാതെ കാലവര്‍ഷം; മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; കേരളത്തില്‍ കടുത്ത പ്രതിസന്ധിയിലായി വൈദ്യുതി ഉല്‍പ്പാദനം
സ്വന്തം ലേഖിക
ജടുക്കി: കാലവര്‍ഷം കനിയാത്തതിനാല്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് വൻതോതില്‍ കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറി വരുന്ന കാലാവസ്ഥ വ്യതിയാനമാണ് മഴ കുറവിന് കാരണം. മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ കേരളത്തില്‍ വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 57.69 അടി വെള്ളം കുറവാണ് അണക്കെട്ടില്‍. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകിട്ടത്തെ അണക്കെട്ടിലെ ജലനിരപ്പ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 2385.94 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നിലവില്‍ അണക്കെട്ടില്‍ 29.32 ശതമാനം ജലമാണുള്ളത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വളരെ അധികം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്ക് ശേഷം ബുധനാഴ്ചയായിരുന്നു ചെറിയ തോതില്‍ മഴ ലഭിച്ചത്.
അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗവും കൂടിയിട്ടുണ്ട്. 24 മണിക്കൂറില്‍ 6.285 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കി അണക്കെട്ടിലെ ജലമുപയോഗിച്ച് പ്രതിദിനം മൂലമറ്റം വൈദ്യുത നിലയത്തില്‍ നിന്ന് ഉണ്ടാക്കുന്നത്.