video
play-sharp-fill

സ്വന്തമായി വീട് വേണമെന്ന്  ആഗ്രഹിക്കുന്നവരാണോ നിങ്ങൾ….? എങ്കിൽ ഇനി സമാധാനത്തോടെ ഭവന വായ്പയെടുക്കാം; വായ്പാ പലിശയില്‍ ഇളവു നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം…

സ്വന്തമായി വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ….? എങ്കിൽ ഇനി സമാധാനത്തോടെ ഭവന വായ്പയെടുക്കാം; വായ്പാ പലിശയില്‍ ഇളവു നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം…

Spread the love

സ്വന്തം ലേഖിക

ഡൽഹി: നഗരങ്ങളില്‍ വാടകവീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഇനി സ്വന്തമായി വീട് പണിയാമെന്ന സ്വപ്നം സഫലമാക്കാം.

നഗരങ്ങളില്‍ സ്വന്തമായി വീട് വേണമെനന് ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ പലിശയില്‍ ഇളവ് നല്‍കുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നഗരങ്ങളിലെ വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ ഭവനവായ്പ നല്‍കുമെന്ന് 2023 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരങ്ങളില്‍ സ്വന്തമായി വീട് വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്, ബാങ്ക് വായ്പയുടെ പലിശയില്‍ ഇളവ് നല്‍കുന്ന പദ്ധതിയിക്ക് സെപ്റ്റംബറില്‍ തുടക്കമാകുമെന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി പറഞ്ഞു. നരിവധിയാളുകള്‍ക്ക് പ്രയോജനപ്രദമാകുന്ന പുതിയ പദ്ധതിയുടെ രൂപ രേഖ ആവിഷ്കരിച്ച്‌ വരികയാണെന്നും, ഭവനവായ്പയിൻമേല്‍ പലിശയിളവ് നല്‍കുന്നതാണഅ പുതിയ പദ്ധതിയെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ് ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, നഗരങ്ങളില്‍ താമസിക്കുന്നതും എന്നാല്‍ സ്വന്തമായി വീടില്ലാത്തതുമായ ഇടത്തരം കുടുംബങ്ങള്‍ക്കായി പുതിയ സഹായ പദ്ധതി പ്രഖ്യാപിച്ചത്. നഗരങ്ങളിലെ വാടക വീടുകളിലും , കോളനികളിലും ചേരികളിലും മറ്റും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭവന വായ്പയിൻമേലുള്ള പലിശയിളവിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സഹായം നല്‍കാൻ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നായിരുന്നു, മോദിയുടെ പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പറഞ്ഞതുപോലെ നഗരങ്ങളില്‍ വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കുടുംബങ്ങള്‍ക്ക് ലക്ഷങ്ങളുടെ സാമ്പത്തികസഹായം നല്‍കുന്നതാണ് സെപ്തംബറില്‍ തുടങ്ങാനിരിക്കുന്ന പദ്ധതി.