video
play-sharp-fill

ബൈക്ക് നിയന്ത്രണംവിട്ട് യുവാവ് കിണറ്റില്‍ വീണു; കൂടെയുണ്ടായിരുന്ന സുഹൃത്ത് തെറിച്ച്‌ വീണത് മറ്റൊരു സ്ഥലത്തേക്ക് ; ഇരുവരും രക്ഷപ്പെട്ടത് തലനാരിഴക്ക് ; ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്കിനോടൊപ്പം കിണറ്റില്‍ വീഴുകയായിരുന്നു 

Spread the love

സ്വന്തം ലേഖകൻ 

കണ്ണൂര്‍: പേരാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് ആഴമുള്ള കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു. മണത്തണയിലാണ് അപകടമുണ്ടായത്. വയനാട് തവിഞ്ഞാല്‍ പുത്തൻപുരയ്ക്കല്‍ രതീഷിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.

രതീഷും മറ്റൊരു യാത്രക്കാരനുമാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന രതീഷാണ് ബൈക്കിനോടൊപ്പം കിണറ്റില്‍ വീണത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സിബിൻ ബൈക്കിന് നിയന്ത്രണം വിട്ട സമയത്ത് തെറിച്ച്‌ വീണിരുന്നു. ഇരുവരും മാനന്തവാടിയില്‍ നിന്ന് തളിപ്പറമ്ബിലേക്ക് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് കിണറ്റില്‍ വീണ ഉടനെ തന്നെ ശബ്ദം കേട്ട് നാട്ടുകാര്‍ കിണറ്റിനരികിലെത്തി. തുടര്‍ന്ന് പേരാവൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ രതീഷിനെ പുറത്തെടുത്തു. രതീഷിന് ഗുരുതരപരിക്കുകളില്ലെന്നാണ് വിവരം.