video
play-sharp-fill

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് മുണ്ടക്കയം സ്വദേശിനി തട്ടിയെടുത്തത് കോടികൾ; കാക്കനാട് പ്രവർത്തിച്ചിരുന്ന സെയിൻ ഇന്‍റര്‍നാഷണലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി നൂറ് കണക്കിന് ഉദ്യോഗാർത്ഥികളെ പറ്റിച്ച് മൂവർ സംഘം കോടികൾ തട്ടി; പണം നഷ്ടപ്പെട്ടവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

Spread the love

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മുണ്ടക്കയം മുരിക്കുംവയൽ സ്വദേശിനി ധന്യയും സുഹൃത്തുക്കളും കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കാക്കനാട് പ്രവർത്തിച്ചിരുന്ന സെയിൻ ഇന്‍റര്‍നാഷണൽ , അലൈൻ ഇന്‍റര്‍നാഷണൽ എന്നീ സ്ഥാപനത്തിനെതിരെയാണ് പരാതി.

പരാതിയേ തുടർന്ന് സ്ഥാപന ഉടമകൾക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.

പോളണ്ടിൽ വെയർ ഹൗസ് അസിസ്റ്റന്റ് വർക്കർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സമൂഹമാധ്യമത്തിൽ പരസ്യം നൽകിയാണ് ഇവർ ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. ഇത്തരത്തില്‍ ഒരാളിൽനിന്ന് മൂന്ന് ലക്ഷം രൂപ വീതം തട്ടിയെടുത്തു. ഇവർ സംസ്ഥാന വ്യാപകമായി മുന്നൂറോളം പേരെ കബളിപ്പിച്ച് പണം തട്ടിയതായാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം കൊടുത്തിട്ടും തുടര്‍നടപടികള്‍ ഒരു വർഷത്തിലേറെ വൈകിയതോടെ സംശയവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തുകയായിരുന്നു. ജോലിയെക്കുറിച്ചുള്ള ചോദ്യത്തിന് ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കാനുണ്ടെന്നായിരുന്നു സ്ഥാപന ഉടമകളുടെ മറപടി. ഒടുവിൽ തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ സ്ഥാപനം പൂട്ടി ഉടമകൾ ഒളിവിൽപോയെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.

മുന്നൂറിലധികം പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. ഇവർ നൽകിയ പരാതിയിൽ സ്ഥാപന ഉടമകൾക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.