video
play-sharp-fill

ഡല്‍ഹി മെട്രോ റെക്കോര്‍ഡ് നേട്ടത്തില്‍; ചൊവ്വാഴ്ച യാത്ര ചെയ്തത് 69.9 ലക്ഷം യാത്രക്കാര്‍

ഡല്‍ഹി മെട്രോ റെക്കോര്‍ഡ് നേട്ടത്തില്‍; ചൊവ്വാഴ്ച യാത്ര ചെയ്തത് 69.9 ലക്ഷം യാത്രക്കാര്‍

Spread the love

സ്വന്തം ലേഖകൻ

പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍, ചൊവ്വാഴ്ച റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഡല്‍ഹി മെട്രോ. 69.9 ലക്ഷം യാത്രക്കാരാണ് ഒരൊറ്റ ദിവസം കൊണ്ട് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്‌.കോവിഡിന് മുൻപും ശേഷവും ഉള്ള കണക്കുകള്‍ അടക്കം പരിശോധിച്ച ശേഷമാണ് ഇത്. ഡല്‍ഹി മെട്രോയുടെ ഇതുവരെയുള്ള സര്‍വകാല റെക്കോര്‍ഡ് ആണിത്. തിങ്കളാഴ്ച 68.1 ലക്ഷം യാത്രക്കാര്‍ എന്ന റെക്കോഡ് നേടിയെങ്കിലും ചൊവ്വാഴ്ചത്തെ യാത്രക്കാരുടെ കണക്കുകള്‍ പുറത്തുവന്നത് അതും മറികടക്കുകയായിരുന്നു.

കോവിഡ് മഹാമാരിക്ക് മുമ്ബുള്ള സമയത്തും രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ചും മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നു എന്നും ഇപ്പോള്‍ സാധാരണ നിലയിലെത്തിയെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി. 19.1 ലക്ഷം യാത്രക്കാര്‍ യെല്ലോ ലൈനിലും , ദ്വാരക സെക്ടര്‍ 21 മുതല്‍ നോയിഡ ഇലട്രോണിക് സിറ്റിയിലേക്കുള്ള ബ്ലൂ ലൈനില്‍ 14.9 ലക്ഷവും യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ഡിഎംആര്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിറ്റ മൊത്തം ടിക്കറ്റുകളും, യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന മെട്രോ കാര്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള വിവരങ്ങളില്‍ നിന്നാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാബന്ധൻ അനുബന്ധിച്ചുള്ള തിരക്ക് കൂടാതെ വരാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ തിരക്കും ഇനി അനുഭവപ്പെട്ടേക്കാം. യാത്രക്കാര്‍ ഇനി കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഒരു മെട്രോ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഡിഎംആര്‍സിയുടെ ജീവനക്കാരുടെ പ്രയത്‌നത്തിന്റെയും ഡല്‍ഹി -എൻസിആര്‍ നിവാസികളുടെ പിന്തുണയുടെയും ഫലമാണ് ഈ നേട്ടമെന്ന് കമ്മ്യൂണിക്കേഷൻസ് പ്രിൻസിപ്പല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂജ് ദയാല്‍ വ്യക്തമാക്കി.പരിസ്ഥിതി സൗഹൃദ ഗതാഗത സേവനങ്ങള്‍ നല്‍കി മേഖലയിലുടനീളമുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണനയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷൻ നല്‍കുന്നുണ്ട്.

ആളുകള്‍ക്ക് വിശ്വസനീയവും സുസ്ഥിരവുമായ ഗതാഗത മാര്‍ഗം ഉറപ്പാക്കുക എന്നതാണ് തങ്ങളുചെ ലക്ഷ്യമെന്നും അനൂജ് ദയാല്‍ കൂട്ടിച്ചേര്‍ത്തു.യാത്രക്കാരുടെ സൗകര്യത്തെ മുൻനിര്‍ത്തി, പിങ്ക് ലൈൻ, ഗ്രേ ലൈൻ, ഗ്രീൻ ലൈൻ എന്നിവ ഉള്‍പ്പെടുത്തി പുതിയ സ്റ്റേഷനുകള്‍ കൂടി സ്ഥാപിച്ചതോടെ മഹാമാരിക്ക് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കാനും ഡല്‍ഹി മെട്രോക്ക് സാധിച്ചു. എന്നാല്‍ 2020- ലെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ യാത്രക്കാരില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.