video
play-sharp-fill

പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി…

പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി…

Spread the love

സ്വന്തം ലേഖകൻ

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍, ആരോപണ വിധേയനായ എസ് ഐയുടെ കുടുംബത്തിന് ഭീഷണി.എസ്‌ഐ രഞ്ജിത്തിന്റെ ക്വാര്‍ട്ടേഴ്‌സിന് പുറത്തുനിന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.രഞ്ജിത്തിന്റെ പിതാവിന്റെ പരാതിയില്‍ കുമ്ബള പൊലീസ് കേസെടുത്തു.തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രഞ്ജിത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.കുമ്ബളയിലെ വാടക ക്വാര്‍ട്ടേഴ്സിന് പുറത്ത് നിന്ന് രണ്ടുപേര്‍ സ്കൂട്ടറിലെത്തി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.അംഗഡിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പേരാലിലെ മുഹമ്മദ് ഫര്‍ഹാസ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.ആരോപണ വിധേയരായ കുമ്ബള സ്റ്റേഷനിലെ എസ്‌ഐ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ സ്ഥലംമാറ്റിയിരുന്നു.പൊലീസുകാരുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും, റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് എസ്പി വ്യക്തമാക്കി.