
പാലിയേക്കര ടോള്‍ നിരക്കിൽ 10 രൂപയുടെ വര്‍ധനവ്;വര്‍ധിച്ച ടോള്‍ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍…
സ്വന്തം ലേഖകൻ
തൃശൂര്‍: ദേശിയപാത തൃശൂര്‍- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ വര്‍ധിച്ച ടോള്‍ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍.അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് നിരക്ക് വര്‍ധിച്ചത്.കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് നിരക്കില്‍ മാറ്റമില്ല.ബസ് ,ട്രക്ക്, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് 5 രൂപയുടെ വര്‍ധനയുണ്ടാകും.
ദിവസം ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും 5 മുതല്‍ 10 രൂപ വരെ വര്‍ധിക്കും.10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും.എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കര ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുക്കിയ നിരക്ക് ഇങ്ങനെ-കാര്‍, വാൻ ജീപ്പ് വിഭാഗം- ഒരു ഭാഗത്തേക്ക് -90 രൂപ(മാറ്റമില്ല), ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക്- 140 രൂപ(135 രൂപ),ചെറുകിട വാണിജ്യ വാഹനങ്ങള്‍- ഒരു ഭാഗത്തേക്ക് 160 രൂപ, (മാറ്റമില്ല), ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക്- 240 രൂപ(235 രൂപ),ബസ് ട്രക്ക്- ഒരു ഭാഗത്തേക്ക് 320 രൂപ (315 രൂപ), ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 480 രൂപ(475 രൂപ),മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍- ഒരു ഭാഗത്തേക്ക് 515 രൂപ(510 രൂപ), ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775 രൂപ(765 രൂപ).