video
play-sharp-fill

സെപ്റ്റംബറിൽ 16 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ഈ തീയതികൾ ഓര്‍ത്തിരിക്കണം; സമ്പൂര്‍ണ വിവരം

സെപ്റ്റംബറിൽ 16 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ഈ തീയതികൾ ഓര്‍ത്തിരിക്കണം; സമ്പൂര്‍ണ വിവരം

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ഏതൊരു വ്യക്തിക്കും ബാങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാപനമായി മാറിയിരിക്കുന്നു. മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബാങ്കുകളിലൂടെയാണിപ്പോള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബാങ്കില്‍ പോകാത്തകവര്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് അവധികളെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. ആഗസ്റ്റ് മാസത്തില്‍ രാജ്യത്ത് 14 ദിവസമായിരുന്നു ബാങ്ക് അവധി രേഖപ്പെടുത്തിയിരിന്നത്.

സെപ്റ്റംബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താൻ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് വരുന്ന മാസത്തിലെ ബാങ്ക് അവധികള്‍. ഇടപാടുകള്‍ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കില്‍ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. 2000 രൂപയുടെ നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടവര്‍ സെപ്റ്റംബര്‍ 30 നകം ബാങ്കില്‍ എത്തേണ്ടതുണ്ട്. സെപ്റ്റംബറില്‍ 16 ദിവസത്തേക്ക് ബാങ്കുകള്‍ അടച്ചിടും. അതിനാല്‍ തന്നെ അവധികള്‍ അറിഞ്ഞു മാത്രം സാമ്ബത്തിക ഇടപാടുകള്‍ തെരഞ്ഞെടുക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബറിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് ഇതാ:

സെപ്റ്റംബര്‍ 3: ഞായര്‍

സെപ്റ്റംബര്‍ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി.

സെപ്റ്റംബര്‍ 7: ജന്മാഷ്ടമിയും ശ്രീകൃഷ്ണ അഷ്ടമിയും.

സെപ്റ്റംബര്‍ 9: രണ്ടാം ശനിയാഴ്ച.

സെപ്റ്റംബര്‍ 10: ഞായര്‍.

സെപ്റ്റംബര്‍ 17: ഞായര്‍.

സെപ്റ്റംബര്‍ 18: വര്‍ഷിദ്ധി വിനായക വ്രതവും വിനായക ചതുര്‍ത്ഥിയും.

സെപ്റ്റംബര്‍ 19: ഗണേശ ചതുര്‍ത്ഥി.

സെപ്റ്റംബര്‍ 20: ഗണേശ ചതുര്‍ത്ഥി (രണ്ടാം ദിവസം), നുഖായ് (ഒഡീഷ).

സെപ്റ്റംബര്‍ 22: ശ്രീ നാരായണ ഗുരു സമാധി ദിനം.

സെപ്റ്റംബര്‍ 23: നാലാം ശനിയാഴ്ചയും മഹാരാജ ഹരി സിങ്ങിന്റെ ജന്മദിനവും.

സെപ്റ്റംബര്‍ 24: ഞായര്‍.

സെപ്റ്റംബര്‍ 25: ശ്രീമന്ത് ശങ്കര്‍ദേവയുടെ ജന്മദിനം.

സെപ്റ്റംബര്‍ 27: മുഹമ്മദ് നബിയുടെ ജന്മദിനം

സെപ്റ്റംബര്‍ 28: ഈദ്-ഇ-മിലാദ് അല്ലെങ്കില്‍ ഈദ്-ഇ-മിലാദുന്നബി (ബാറ വഫത്ത്)