
ഗുരുദേവ ജയന്തി; തോട്ടയ്ക്കാട് ശ്രീ നാരായണ ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് രാവിലെ 8 മണിക്ക് തുടക്കം; ശാഖാ പ്രസിഡന്റ് കെ ആർ റെജി പതാക ഉയർത്തും
സ്വന്തം ലേഖകൻ
തോട്ടയ്ക്കാട്: 1518-ആം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ തിരുഃജയന്തി ആഘോഷങ്ങൾക്ക് 8 മണിക്ക് പതാക ഉയർത്തും. ശാഖാ പ്രസിഡന്റ് കെ ആർ റെജി പതാക ഉയർത്തുന്നതോടെ 169-മത് ജയന്തി മഹോത്സവത്തിനു തുടക്കമാവും.
ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണങ്ങൾ എന്നിവയും11.30 മുതൽ മഹാജയന്തി സദ്യയും നടക്കും. വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചക്ക് 3 മണിക്ക് ചങ്ങനാശ്ശേരി നഗരത്തിൽ യൂണിയൻ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുഃജയന്തി ഘോഷയാത്രയിൽ പങ്കെടുക്കുമെന്നും ശാഖാ ഭരണസമിതി അറിയിച്ചു
Third Eye News Live
0