
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തു സൗജന്യ ഓണക്കിറ്റ് കിട്ടാനുള്ളത് 90,822 മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്ക്.
ഇതില്‍ 33,399 പേരും കോട്ടയം ജില്ലയിലാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു കാരണം വിതരണത്തിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതു തിങ്കളാഴ്ച വൈകിട്ടാണ്. അതിനാല്‍ 1210 പേര്‍ക്കു മാത്രമേ കോട്ടയത്ത് കിറ്റ് വാങ്ങാനായുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് ജില്ലയില്‍ 7,000 പേരും ഇടുക്കിയില്‍ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളില്‍ 2,000 4,000 വരെ പേര്‍ വാങ്ങാനുണ്ട്.
കിറ്റ് വിതരണം ഇനി റേഷൻ കടകള്‍ തുറക്കുന്ന നാളെ ആരംഭിക്കും. മൂന്നു മാസം തുടര്‍ച്ചയായി റേഷൻ വിഹിതം വാങ്ങാത്ത ആറായിരത്തിലേറെ മഞ്ഞ കാര്‍ഡ് ഉടമകളെ കഴിഞ്ഞ ജൂലൈയില്‍ മറ്റു വിഭാഗത്തിലേക്കു മാറ്റിയിരുന്നു.
കിറ്റ് വിതരണത്തിന് നിശ്ചിത സമയം തീരുമാനിച്ച് അതിനു ശേഷവും വാങ്ങാത്തവരുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ വേണമോയെന്നതു പരിഗണിച്ചേക്കും.