
തിരുവല്ലയിൽ ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് 22കാരിയെ കടന്ന് പിടിച്ചു; 60കാരന്‍ അറസ്റ്റില്‍; ഇയാൾ അനധികൃത മദ്യക്കച്ചവടം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളിൽ പ്രതിയെന്ന് പൊലീസ്
സ്വന്തം ലേഖിക
പത്തനംതിട്ട: തിരുവല്ല പരുമലയില്‍ ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ച സംഭവത്തില്‍ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
പരുമല പ്ലാമൂട്ടില്‍ വീട്ടില്‍ പി കെ സാബുനെയാണ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ചേര്‍ന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു.
അനധികൃത മദ്യക്കച്ചവടം ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Third Eye News Live
0