video
play-sharp-fill

നടുങ്ങി തൃശൂര്‍; രണ്ടു മണിക്കൂറിനിടെ നടന്നത് രണ്ടു കൊലപാതകങ്ങള്‍; കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

നടുങ്ങി തൃശൂര്‍; രണ്ടു മണിക്കൂറിനിടെ നടന്നത് രണ്ടു കൊലപാതകങ്ങള്‍; കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Spread the love

സ്വന്തം ലേഖകൻ  

തൃശൂര്‍: തൃശൂരില്‍ രണ്ടുമണിക്കൂറിനിടെ വീണ്ടും കൊലപാതകം. മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മുളയം സ്വദേശി വിശ്വജിത്ത് (28) ആണ് കൊല്ലപ്പെട്ടത്.

വിശ്വജിത്ത് കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് നെടുപുഴയില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണു (24) ആണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണിമംഗലം റെയില്‍വെ ട്രാക്കിന് സമീപമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.ഗുണ്ടാപ്പകയെ തുടര്‍ന്നാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. കാപ്പ ചുമത്തി നാടുകടത്തിയ ആളായിരുന്നു വിഷ്ണു.