
കോട്ടയം തൃക്കൊടിത്താനത്ത് വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കാസർഗോഡ് സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: മധ്യവയസ്കയായ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർഗോഡ് വെള്ളരിക്കുണ്ട് കുരുത്തോല വയൽ ഭാഗത്ത് പിച്ചനാട്ട് വീട്ടിൽ (പായിപ്പാട് കിങ്ങണംചിറ ഭാഗത്ത് വാടകയ്ക്ക് താമസം) ബിനോ ജോസഫ് (35) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ
കഴിഞ്ഞദിവസം ഉച്ചയോടു കൂടി ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ വീട്ടിലെത്തുകയും, ഇവരുമായി ഇയാള്‍ നല്‍കിയിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പണത്തിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇതിനൊടുവിൽ ഇരുമ്പ് വടി ഉപയോഗിച്ച് വീട്ടിലുണ്ടായിരുന്ന മധ്യവയസ്കയുടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരാതിയെത്തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ് എ.എസ്, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഓ അനീഷ് ജോൺ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.