
റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.30ഓടെ തിരുവനന്തപുരം ആറ്റിങ്ങല്‍ ബൈപ്പാസിലാണ് അപകടം.ഹൈവേ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.അവിടെ വലിയ താഴ്ചയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.അത്തരമൊരു ഭാഗത്താണ് കാര്‍ കുഴിയിലേക്കു വീണത്.കൊല്ലം ഭാഗത്തേക്കു പോയ കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0