
സ്വന്തം ലേഖകൻ
അവധി ദിവസങ്ങളില്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിക്കുകയാണ് പത്താം ക്ലാസുക്കാരനായ ബിനീഷ്.സ്കൂള്‍ ഇല്ലാത്ത ദിവസം കൊട്ടാരക്കരയില്‍ നിന്ന് ബസ് കേറി തിരുവല്ലയില്‍ പോയി കുടംപുളി വാങ്ങിച്ച് വില്‍പ്പന നടത്തുകയാണ് ബിനീഷ്.ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒരു സൈക്കിള്‍ വേണമെന്നായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം ആ ആഗ്രഹം സഫലമായിരിക്കുകയാണ്. സക്കീര്‍ എന്ന ഇലക്‌ട്രോണിക്സ് കട നടത്തുന്ന ബിസിനസുകാരനാണ് സൈക്കിള്‍ വാങ്ങി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇവിടം കൊണ്ട് തീരുന്നില്ല അവന്റെ ആഗ്രഹം ഈ സൈക്കിള്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യില്‍ നിന്നും കൂടി ഏറ്റുവാങ്ങണമെന്നായി. ആ ആഗ്രഹവും അങ്ങനെ സഫലമായി. പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ ബിനീഷിനു സൈക്കിള്‍ കൈമാറി. കൂടാതെ വിദ്യാര്‍ത്ഥിയെയും സൈക്കിള്‍ വാങ്ങി നല്‍കിയ സക്കീറനെയും പ്രശംസിച്ചു.