video
play-sharp-fill

കോട്ടയം ഓണംതുരുത്തില്‍ ഓണാഘോഷത്തിനിടെ ലഹരി മാഫിയ സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കോട്ടയം ഓണംതുരുത്തില്‍ ഓണാഘോഷത്തിനിടെ ലഹരി മാഫിയ സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഓണം തുരുത്തില്‍ യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിൽ കുത്തേറ്റ് യുവാവ് മരിച്ചു.

നീണ്ടൂര്‍ സ്വദേശിയായ അശ്വിൻ (23) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിന് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഒൻപതരയോടെ നീണ്ടൂര്‍ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു സംഭവം. തിരുവോണ ദിവസമായ ഇന്നലെ പ്രദേശത്ത് യുവാക്കൾ ഒത്തുകൂടുകയായിരുന്നു. തുടര്‍ന്ന് യുവാക്കളുടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിൽ, കുത്തേറ്റ് കിടന്ന രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിൻ മരിച്ചു.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.