സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇഡിക്ക് കത്ത് നൽകി. സെപ്‌റ്റംബർ അഞ്ചിന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്.
അടുത്ത തവണ ഹാജരാകുമ്പോൾ ബാങ്ക് രേഖകൾ ഹാജരാക്കണമെന്ന് ഇഡി നിർദേശിച്ചിരുന്നു. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ കിട്ടിയില്ല. അതോടൊപ്പം പുതുപ്പള്ളി തെരഞ്ഞെടുപ്പും ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ചൊവ്വാഴ്ച സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8.15നാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ 30നു വീണ്ടും ഹാജരാവാൻ നിർദേശിക്കുകയായിരുന്നു.