video
play-sharp-fill

ജവാന്മാർക്ക് ആദരവുമായി കോട്ടയത്തെ കെ.എസ്.യു

ജവാന്മാർക്ക് ആദരവുമായി കോട്ടയത്തെ കെ.എസ്.യു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ചു.
ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന അമർ ജവാൻ ജ്യോതി തെളിക്കലും അനുസ്മരണവും കോൺഗ്രസ് നേതാവ് മുൻ ഡിസിസി സെക്രട്ടറി എൻ എസ് ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ജോർജ് പയസ് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽസെക്രട്ടറി ജോബോയ് ജോർജ്, കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ ബാഹുൽ കൃഷ്ണ, സുബിൻ മാത്യു, യശ്വന്ത് സി. നായർ, ബിബിൻ രാജ്, ഡെന്നിസ് ജോസഫ്, മേലിറ്റസ് മരിയ സ്റ്റാൻലി, കെ എൻ നൈസാം, ബിബിൻ തോമസ്, അബു താഹിർ, ആൽഫിൻ ജോർജ്, അലിൻ ജോസഫ്, ഫാദിൽ ഷാജി, അശ്വിൻ മോട്ടി, ആസ്വിൻ സാബു, നെസിയ മുണ്ടപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.