
സ്വന്തം ലേഖിക
കോട്ടയം: പോക്സോ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ സാലിഹ് റ്റി.എസ് (46) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങളത്തുള്ള സ്കൂളിലെ അറബി അധ്യാപകനായ ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടിയും സമാനമായ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.