
പുതുപ്പള്ളിയില്‍ കിറ്റ് വിതരണമാകാം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുതെന്ന് നിർദ്ദേശം
സ്വന്തം ലേഖിക
കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയില്‍ സൗജന്യ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരിഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തിലെ ഇളവ് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുത്.
വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കര്‍ശന നിര്‍ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.
Third Eye News Live
0